സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്‌ഡൗൺ പിൻവലിച്ചേക്കും

പെരുന്നാൾ പ്രമാണിച്ച്‌ കടകൾ തുറക്കാനുളള സമയം നേരത്തെ ദീർഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. ബലിപെരുന്നാൾ പ്രമാണിച്ച്‌ സംസ്ഥാനത്ത് നൽകിയ ലോക്ക്‌ഡൗൺ ഇളവുകൾ ഇന്നത്തോടെ അവസാനിക്കുകയാണ്.
 | 
LOCKDOWN

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്‌ഡൗൺ പിൻവലിച്ചേക്കും. മൈക്രോ കണ്ടെയിൻമെൻറ് മേഖല തിരിച്ചായിരിക്കും ഇനിയുളള നിയന്ത്രണങ്ങൾ എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

പെരുന്നാൾ പ്രമാണിച്ച്‌ കടകൾ തുറക്കാനുളള സമയം നേരത്തെ ദീർഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. ബലിപെരുന്നാൾ പ്രമാണിച്ച്‌ സംസ്ഥാനത്ത് നൽകിയ ലോക്ക്‌ഡൗൺ ഇളവുകൾ ഇന്നത്തോടെ അവസാനിക്കുകയാണ്.

വാരാന്ത്യ ലോക്ക്ഡൗൺ തുടരുന്നതിൽ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. വെള്ളിയാഴ്‌ചയും തിങ്കളാഴ്‌ചയും തിരക്കു വർദ്ധിപ്പിക്കാനാൻ ഇത് കാരണമാവുന്നുവെന്നായിരുന്നു വിമർശനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ എങ്ങനെ വേണം എന്നതിലും ഇന്നു തീരുമാനമുണ്ടാവും. വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം.