സ്വർണകടത്ത് കേസിൽ അതിനിർണായക നീക്കവുമായി കസ്റ്റംസ് ;  കോൺസുലിനെയും  അറ്റാഷെയെയും പ്രതിചേർക്കും

ഇവരിൽ നിന്നും മൊഴി എടുക്കാൻ സാധികാത്ത സാഹചര്യത്തിലാണ് നടപടി.
 | 
gold smuggling
കോൺസൽ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ  യുഎഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി ,മുൻ അറ്റാഷെ റാഷിദ് ഖാമി സലിം എന്നിവരെ പ്രതിചേർക്കാൻ വിദേശകാര്യ മന്ത്രാലയം  അനുമതി നൽകി. കോൺസൽ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയക്കും. ഇവരിൽ നിന്നും മൊഴി എടുക്കാൻ സാധികാത്ത സാഹചര്യത്തിലാണ് നടപടി.

പല തവണ ഇവരിൽ നിന്നും മൊഴി എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ യുഎഇ നയന്തന്ത്ര ഉദ്യോഗസ്ഥർ വഴങ്ങിയില്ല.യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നല്‍കിയത്.കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.