ശമ്ബളപരിഷ്ക്കരണ കമ്മിഷന്റെ കാലാവധി ആഗസ്റ്റ് 31വരെ നീട്ടി

 | 
Cash

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും വേതനപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കെ.മോഹൻദാസ് അദ്ധ്യക്ഷനായ പതിനൊന്നാം ശമ്ബളപരിഷ്ക്കരണ കമ്മിഷന്റെ കാലാവധി ആഗസ്റ്റ് 31വരെ നീട്ടി സർക്കാർ ഉത്തരവായി. ഉദ്യോഗസ്ഥരുടെ കാലാവധി സെപ്തംബർ 30 വരെയും നീട്ടി. കമ്മിഷന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചതോടെ രണ്ടുമാസം കൂടി നീട്ടികിട്ടാൻ കമ്മിഷൻ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ലോക്ക്ഡൗൺ മൂലം പ്രവർത്തിദിവസങ്ങൾ നഷ്ടമായത് കണക്കിലെടുത്താണിത്.