ഓൾ സെറ്റ് !! തുടർ ഭരണം  കിട്ടിയാൽ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ 

സത്യപ്രതിജ്ഞ നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി
 | 
ഓൾ സെറ്റ് !! തുടർ ഭരണം കിട്ടിയാൽ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ
നിലവിലെ സർക്കാർ രാജിക്കത്ത് നൽകി പിന്നീട് എപ്പോൾ വേണമെങ്കിലും പുതിയ സർക്കാരിന് സ്ഥാനമേൽക്കാം എന്നതാണ് ചട്ടം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തുടർ ഭരണം  കിട്ടിയാൽ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി റിപ്പോർട്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ഞായറാഴ്ച തെരഞ്ഞെടുപ്പു ഫലം വന്ന് തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്കു തയാറെടുപ്പുകൾനടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പു ഫലം വന്ന് ദിവസങ്ങൾക്കു ശേഷമാണ് പുതിയ സർക്കാർ അധികാരമേൽക്കുക. കഴിഞ്ഞ തവണ മെയ് 19ന് തെരഞ്ഞെടുപ്പു ഫലം വന്ന് ആറു ദിവസത്തിനു ശേഷമാണ് പിണറായി സ്ഥാനമേറ്റത്.

alsoread കേരളം ആര് ഭരിക്കും, ഇടതോ-വലതോ-താമരയോ ? കാത്തിരുന്ന ഫലം നാളെ അറിയാം 

നിലവിലെ സർക്കാർ രാജിക്കത്ത് നൽകി പിന്നീട് എപ്പോൾ വേണമെങ്കിലും പുതിയ സർക്കാരിന് സ്ഥാനമേൽക്കാം എന്നതാണ് ചട്ടം. പുതിയ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് നേതാവിനെ തെരഞ്ഞെടുത്താൽ നടപടിക്രമങ്ങൾ  പൂർത്തിയാവും. വലിയ മുന്നണിയുടെ പാർലമെന്ററി പാർട്ടി നേതാവ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കണമെന്നാണ് ചട്ടം.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു നീക്കം നടത്തിയതെന്നാണ് സൂചന. രാജ്ഭവനിൽ ലളിതമായ ചടങ്ങിലായിക്കും സത്യപ്രതിജ്ഞ. ഒന്നുകിൽ മുഖ്യമന്ത്രി മാത്രമോ അല്ലെങ്കിൽ മൂന്നോ നാലോ സീനിയർ മന്ത്രിമാരോ മാത്രമാവും തിങ്കളാഴ്ച സ്ഥാനമേൽക്കുക. സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ നടത്താൻ ഈയാഴ്ച തുടക്കത്തിൽ തന്നെ പൊതു ഭരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് പിണറായി നിർദേശം നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.