പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, വൃഷ്ടി പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

 | 
peppara dam

തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും നാളെ രാവിലെ അഞ്ചുമണിക്ക് അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്തമഴ തുടരുകയാണ്. ഇന്നലെ ഉണ്ടായ കനത്തമഴയില്‍ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഒറ്റപ്പെട്ടു. നിലവില്‍ പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും അടച്ചിട്ടിരിക്കുകയാണ്. നാളെ രാവിലെ ഷട്ടറുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.