പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു നാളെ തുടക്കം

0 ദിവസം സഭ ചേരാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.
 | 
niyamasabha
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു നാളെ തുടക്കം. ഇന്ന്‌ ആരംഭിക്കാന്‍ നിശ്‌ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാള്‍ ആഘോഷം കണക്കിലെടുത്തു നാളത്തേക്കു മാറ്റുകയായിരുന്നു.
2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ്‌ പ്രധാനമായും നടക്കുകയെന്ന്‌ സ്‌പീക്കര്‍ എം.ബി. രാജേഷ്‌ അറിയിച്ചു. 20 ദിവസം സഭ ചേരാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. നാലുദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്‌. ഓഗസ്‌റ്റ്‌ 18-ന്‌ പിരിയും. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളന നടപടികള്‍ നടക്കുന്നത്‌.