ടി പി കൊല്ലപ്പെടുന്നതിന് മുൻപ് കേട്ട അതേ വാചകങ്ങൾ ; തല തെങ്ങിൻ പൂക്കുല പോലെ ചിതറും; ടി.പിയുടെ മകനെതിരെ ഭീഷണി കത്ത് 

ചാനൽ ചർച്ചയിൽ ഷംസീറിനെ ഒന്നും പറയരുതെന്ന് കത്തിൽ താക്കീത് ചെയ്യുന്നുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടി.പി വധത്തിന് കാരണമെന്നും കത്തിൽ പറയുന്നു.
 | 
TP SON


കോഴിക്കോട്​: ആർ.എം.പി.ഐ സ്​ഥാപക നേതാവ്​ ടി.പി. ച​ന്ദ്രശേഖരൻറെ മകൻ അഭിനന്ദിനെയും സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും വധിക്കുമെന്ന്​ കാണിച്ച്‌​ കെ.കെ. രമ എം.എൽ.എയ്​ക്ക്​ ഭീഷണിക്കത്ത്​. കഴിഞ്ഞ ദിവസമാണ് എം.എൽ.എ ഓഫിസിൻറെ വിലാസത്തിൽ കത്ത് ലഭിച്ചത്. ഇത് സംബന്ധിച്ച്‌ റൂറൽ എസ്.പിയ്ക്ക്​ പരാതി നൽകി. അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്നാണ്​ കത്തിലെ വരികൾ.അഭിനന്ദിൻറെ തല തെങ്ങിൻ പൂക്കുല പോലെ ചിതറും.
2012 ൽ ടി.പി കൊല്ലപ്പെടുന്നതിന് മുൻപും ഒഞ്ചിയം ഏരിയയിലെ സി.പി.എം നേതാക്കൾ ഇതേ വാചകങ്ങൾ നാടുനീളെ പരസ്യമായി പ്രസംഗിച്ചിരുന്നു. ചാനൽ ചർച്ചയിൽ ഷംസീറിനെ ഒന്നും പറയരുതെന്ന് കത്തിൽ താക്കീത് ചെയ്യുന്നുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടി.പി വധത്തിന് കാരണമെന്നും കത്തിൽ പറയുന്നു.