ലക്ഷദ്വീപിന്‌ പിന്തുണയുമായി സി പി എം : സ്ഥിതിഗതികൾ വിലയിരുത്താൻ ഇടത്  എം.പി മാർ  ദ്വീപിലേക്ക് 

പാർട്ടി കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, വി ശിവദാസന്‍, എ എം ആരിഫ്‌ എന്നിവര്‍ ലക്ഷദ്വീപ്‌ സന്ദര്‍ശിച്ച്‌ വിശദാംശങ്ങള്‍ നേരിട്ട്‌ വിലയിരുത്തും.
 | 
CPIM MP

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സ്വേച്ഛാധിപത്യ നടപടികളുടെ പശ്ചാത്തലത്തിൽ സി.പി.എം എംപിമാരുടെ ഒരു സംഘത്തെ കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് അയയ്ക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാർട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ എലമരം കരീം, വി ശിവദാസൻ, എ എം ആരിഫ് എന്നിവ ലക്ഷദ്വീപ്പ് സന്ദർശിച്ച് വിശദാംശങ്ങൾ വിലയിരുത്തും.

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം സംഘടിപ്പിക്കാനും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു.

ലക്ഷദ്വീപ്‌ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി കോവിഡ്‌-19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്‌ മെയ്‌ 31 ന്‌ ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാർട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും, ജൂണ്‍ 2 ന്‌ എല്‍ഡിഎഫ്‌ എം.പിമാര്‍ രാജ്‌ഭവന്‌ മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനും, ജൂൺ 3ന് രാവിലെ സംസ്ഥാനത്തെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നിലും കോവിഡ്‌-19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്‌ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.