പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു; പ്രതിക്കായി   തിരച്ചിൽ  ഊർജ്ജിതം

നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് കണ്ടെത്തൽ
 
 | 
പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ രാവിലെ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങന്നൂരില്‍ ജോലിക്ക് പോകുവാന്‍ വേണ്ടി മുളന്തുരുത്തിയില്‍നിന്ന് ട്രെയിന്‍ കയറിയതായിരുന്നു യുവതി.

ട്രെയിന്‍ കാഞ്ഞിരമറ്റം പിന്നിട്ടതിനു പിറകെ ഇയാള്‍ യുവതിക്കരികില്‍ എത്തുകയും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങുകയുമായിരുന്നു. വീണ്ടും ആക്രമണത്തിന് ശ്രമിക്കുന്നതിനിടെ യുവതി ഡോര്‍ തുറന്നു പുറത്തേക്കുചാടുകയായിരുന്നു.

alsoread ഓടുന്ന ട്രെയിനിൽ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം; രക്ഷപ്പെടാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് തെറിച്ചു വീണു

ചെങ്ങന്നൂരിലെ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന യുവതി മാത്രമാണ് ട്രെയിനിലെ സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷന്‍ വിട്ടതിന് പിന്നാലെ ഭിക്ഷക്കാരനെ പോലെ തോന്നിക്കുന്ന അജ്ഞാതന്‍ യുവതിയുടെ അടുത്തെത്തുകയായിരുന്നു.

പരിക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണുള്ളത്. പ്രതിയുടെ ചിത്രം യുവതി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ സംബന്ധിച്ച വ്യക്തത പൊലീസിന് ലഭിച്ചത്.

ബാബുക്കുട്ടന്‍ ആര്‍.പി.എഫിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളയാളാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.