തടയിട്ട്  ഹൈക്കോടതി; എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ  കണ്ണൂർ സർവകലാശാലയിലെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു

എച്ച്.ആര്‍.ഡി സെന്റര്‍ അസിസ്റ്റന്റ്് പ്രഫസര്‍ തസ്തികയില്‍ മെയ് ഏഴു വരെ സ്ഥിരം നിയമനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
 
 | 
തടയിട്ട് ഹൈക്കോടതി; എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ. സഹലയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്.ആര്‍.ഡി സെന്റര്‍ അസിസ്റ്റന്റ്് പ്രഫസര്‍ തസ്തികയില്‍ മെയ് ഏഴു വരെ സ്ഥിരം നിയമനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഡോ. സഹല അടക്കം 30 പേരെയാണ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ പരിഗണിക്കുന്നത്. മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നിക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഉദ്യോഗാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

2020 ജൂണ്‍ 30നാണ് കണ്ണൂര്‍ സര്‍വകലാശാല അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന വിഭാഗമായ എച്ച്.ആര്‍.ഡി സെന്ററില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. അഭിമുഖത്തിന് ഏപ്രില്‍ 16ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം തീയതിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കത്ത് ലഭിച്ചത്.

മറ്റ് സര്‍വകലാശാകളില്‍ യു.ജി.സിയുടെ ഇത്തരം എച്ച്.ആര്‍.ഡി സെന്ററുകളുണ്ട്. അവിടെ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നീ രണ്ട് തസ്തികകള്‍ മാത്രമാണുള്ളത്. അത്തരം തസ്തികളിലേക്കുള്ള നിയമനം സാധാരണ ഡെപ്യൂട്ടേഷന്‍ വഴിയാണ് നടക്കാറുള്ളത്. എന്നാല്‍, അസിസ്റ്റ് പ്രഫസര്‍ എന്ന തസ്തികയില്ല. മറ്റ് സര്‍വകലാശാലകളിലില്ലാത്ത ഒരു തസ്തിക കഴിഞ്ഞ വര്‍ഷം അനുവദിച്ച് അതിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിക്കുകയാണ് കണ്ണൂര്‍ സര്‍വകലാശാല ചെയ്തത്.