സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ‌ ഗവർണർ ഇന്ന് ഉപവാസമിരിക്കും

 | 
Aarif muhammad khan

സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവസിക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ‌ രാജ്ഭവനിൽ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ​ഗവർണർ ഉപവസിക്കുന്നത്.

ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഗവർണർ ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്. വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യമായാണ് ഉപവാസം. വീടുകളിലും ഗാന്ധിഭവനിലും ഉപവാസ സമരം  നടക്കും.

കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്ത വേദിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. തൈക്കാട് ഗാന്ധിഭവനിൽ നടത്തുന്ന ഉപവാസ, പ്രാർഥനാ യജ്ഞത്തി‍ൽ വൈകിട്ടു 4.30 മുതൽ പങ്കെടുക്കും. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.

സർക്കാരിന്‍റെ സ്ത്രീ സുരക്ഷാ പദ്ധതികളെ പറ്റി എടുത്ത് പറഞ്ഞ ഗവർണർ, തന്‍റെ സമയം സ്ത്രീധനത്തിന് എതിരാണെന്ന് വ്യക്തമാക്കിയിരുന്നു.