സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി ഗവര്‍ണര്‍ നാളെ ഉപവസിക്കുന്നു

ജൂലൈ 14 രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറുമണിവരെ പത്ത് മണിക്കൂറാണ് ഉപവാസമിരിക്കുക.
 | 
Aarif muhammad khan

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസമിരിക്കും. ഗാന്ധി സ്മാരക നിധിയുടെയും ഇതര ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 14 രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറുമണിവരെ പത്ത് മണിക്കൂറാണ് ഉപവാസമിരിക്കുക.

വൈകിട്ട് നാലരക്ക് തിരുവനന്തപുരത്തെ ഗാന്ധിസ്മാരകനിധി ആസ്ഥാനത്തെത്തി ഉപവാസ പ്രാര്‍ഥനയിലും സമാപനചടങ്ങിലും ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കും. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയയുടെ വീട്ടിലെത്തി നേരത്തെ ആരിഫ് മുഹമ്മദ്ഖാന്‍ അനുശോചനം അറിയിച്ചിരുന്നു. സ്ത്രീ സുരക്ഷക്കായുള്ള ഒരു ഉപവാസ സമരത്തില്‍സംസ്ഥാന ഗവര്‍ണര്‍പങ്കെടുക്കുന്നത് അസാധരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

വരും ദിവസങ്ങളില്‍, സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കുമെന്ന് ഗാന്ധി സ്മാരക നിധി അറിയിച്ചു.