ക്രമപ്രകാരം അല്ലാതെ സത്യപ്രതിജ്ഞ; ദേവികുളം എംഎല്‍എ എ.രാജയ്ക്ക് 2500 രൂപ പിഴ

മെയ് 24ന് രാജയുടെ സത്യപ്രതിജ്ഞ അപൂര്‍ണമായിരുന്നു
 | 
raja

തിരുവനന്തപുരം: ക്രമപ്രകാരം അല്ലാതെ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ ദേവികുളം എംഎല്‍എ എ.രാജയ്ക്ക് 2500 രൂപ പിഴ. മെയ് 24ന് രാജയുടെ സത്യപ്രതിജ്ഞ അപൂര്‍ണമായിരുന്നു.തുടര്‍ന്ന് അദ്ദേഹം ജൂണ്‍ രണ്ടിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മെയ് 24,25,28,31 ജൂണ്‍ 1 തീയതികളില്‍ സഭ നടപടികളില്‍ പങ്കെടുത്ത രാജ 500 രൂപ വീതം പിഴ ഒടുക്കണമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് റൂളിംഗ് നല്‍കി.

ഭരണഘടന അനുശാസിക്കുന്ന പ്രകാരമാണിത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ രാജയുടെ വോട്ട് അസാധുവാകില്ല. തമിഴില്‍ സത്യവാചകം തയ്യാറാക്കിയതില്‍ നിയമവകുപ്പിന് ഉണ്ടായ വീഴ്ച പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.