സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടി , മറിച്ചാണെങ്കില്‍  തെളിവ് പുറത്ത് വിടട്ടെ ; പ്രസീത

സിപിഐഎം സംരക്ഷണം നല്‍കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരിക്കും - പ്രസീത
 | 
praseetha k surendran

കണ്ണൂര്‍: പി ജയരാജനുമായി താന്‍ ഗൂഢാലോചന നടത്തിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തള്ളി ജെആര്‍പി ട്രഷറല്‍ പ്രസീത. സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും മറിച്ചാണെങ്കില്‍ കെ സുരേന്ദ്രന്‍ തെളിവ് പുറത്ത് വിടട്ടെയെന്നും പ്രസീത വെല്ലുവിളിച്ചു.

‘സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നത്. മൂന്ന് വര്‍ഷം മുമ്പേ ഞങ്ങളുടെ സമുദായ സംഘടന
വെങ്ങാനൂരില്‍ അയ്യന്‍കാളിയുടെ സ്മൃതി മണ്ഡപത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് അവിടുത്തെ സാധുജന പരിപാലന സംഘം ഞങ്ങളുടെ കോഡിനേറ്ററുമായി സംസാരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പി ജയരാജനുമായും സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ആ ബന്ധം എന്നും ഉണ്ട്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി വക്തവ് മാത്രമല്ല ഞാന്‍. സമുദായ സംഘടനാ നേതാവ് കൂടിയാണ്. അന്ന് ഇതുപോലുള്ള നേതാക്കളുമായി കണ്ടിട്ടുണ്ട്. അതിനെ ഇതുമായി ബന്ധപ്പെടുത്തുന്നതിന്റെ കാരണം അറിയില്ല. സിപിഐഎം സംരക്ഷണം നല്‍കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരിക്കും. പി ജയരാജനുമായി പ്രസീത കൂടികാഴ്ച്ച നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ തെളിവ് നിരത്തട്ടെ.’, പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.