നിവിന്‍ പോളിയുടെ പുതിയ വീടിന് സ്റ്റോപ്പ് മെമ്മോ 

പു​ഴ​യു​ടെ തീ​ര​ത്തെ മ​ണ്ണി​ടി​ച്ചു നി​ര​ത്തി​യു​ള്ള നി​ര്‍​മാ​ണ​ത്തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടി
 | 
nivin

യുവനടന്‍ നിവിന്‍ പോളിയുടെ പുതിയ വീടിന് സ്റ്റോപ്പ് മെമ്മോ നല്‍കി ആലുവ, കടുങ്ങല്ലൂര്‍ ഗ്രാമപ​ഞ്ചാ​യ​ത്ത്. പഞ്ചായത്തിലെ ആ​റാം വാ​ര്‍​ഡി​ല്‍ പു​ന്ന​ശേ​രി ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാണ് സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ വിശദമായ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളോ, അ​നു​മ​തി​യോ ഇ​ല്ലെ​ന്ന് സൂ​ച​ന​യു​ണ്ട്.

പു​ഴ​യു​ടെ തീ​ര​ത്തെ മ​ണ്ണി​ടി​ച്ചു നി​ര​ത്തി​യു​ള്ള നി​ര്‍​മാ​ണ​ത്തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടിയെന്ന് സൂചനയുണ്ട്. അനുമതി വാങ്ങിയ ശേഷം മാത്രമേ നിര്‍മ്മാണം അനുവദിക്കുകയുള്ളു എന്ന നിലപാടാണ് പഞ്ചായത്ത് അധികൃതരുടേത്.