എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് 

. കഴിഞ്ഞ വര്‍ഷമായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം.
 | 
exam

കൊച്ചി: എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.സര്‍ക്കാരിന്‍റെ വിവിധ വെബ്സൈറ്റിലും കൈറ്റ് വിക്ടേഴ്സിന്‍റെ ആപ്പിലും ഫലം ലഭ്യമാകും.

കോവിഡ് സാഹചര്യത്തിലായിരുന്നു ഇത്തവണ പരീക്ഷയും മൂല്യനിര്‍ണയവും. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണ്ണയം ഉദാരമാക്കിയതുകൊണ്ട് വിജയശതമാനം ഉയരാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷമായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം. 98.82ശതമാനം വിദ്യാര്‍ത്ഥികളും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിജയിച്ചിരുന്നു.

പരീക്ഷാഫലം അറിയാനുള്ള വെബ്സൈറ്റുകള്‍

keralapareekshabhavan.in

http://sslcexam.kerala.gov.in
results.kite.kerala.gov.in

http://results.kerala.nic.in
www.prd.kerala.gov.in

www.sietkerala.gov.in