എസ്എസ്എല്‍സി പരീക്ഷ ഫലം ബുധനാഴ്ച 

 | 
exam

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഫലം ബുധനാഴ്ച (ജൂലായ് 14) പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ച രണ്ട് മണിക്കാണ് ഫലം പുറത്തുവിടുക. പരീക്ഷ ഫലം അംഗീകരിക്കാന്‍ നാളെ പരീക്ഷ ബോര്‍ഡ് യോഗം ചേരും. കൊവിഡ് കാലത്ത് പ്രോട്ടോക്കോള്‍ പാലിച്ച് ഏപ്രില്‍ എട്ടിന് ആരംഭിച്ച പരീക്ഷ 28ന് ആണ് അവസാനിച്ചത്. ഇക്കൊല്ലം 4.12 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി പിആര്‍ഡി ചേംബറില്‍ പരീക്ഷഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ്, ഇംപേര്‍ഡ്) എസ്എസ്എല്‍എസി ( ഹിയറിംഗ്, ഇംപേര്‍ഡ് ) എഎച്ച്എസ്എല്‍സി എന്നീ പരീക്ഷഫലവും ബുധനാഴ്ച പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.

1. keralapareekshabhavan.in

2. sslcexam.kerala.gov.in

3. results.kite.kerala.gov.in

4. results.kerala.nic.in

5. prd.kerala.gov.in

6. www.sietkerala.gov.in