എസ്എസ്എൽസി എഴുത്ത് ഇന്ന് പരീക്ഷ അവസാനിക്കും ;കോവിഡ് പ്രതിസന്ധിക്കിടയിലും ദൗത്യം പൂർത്തീകരിച്ച് സർക്കാർ 

മെയ് അഞ്ചിനാണ് എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്
 | 
എസ്എസ്എൽസി എഴുത്ത് ഇന്ന് പരീക്ഷ അവസാനിക്കും ;കോവിഡ് പ്രതിസന്ധിക്കിടയിലും ദൗത്യം പൂർത്തീകരിച്ച് സർക്കാർ

കോവിഡ് വ്യാപന പ്രതിസന്ധിയെ തരണം ചെയ്തു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും കോവിഡ വ്യാപന പശ്ചാത്തലത്തിൽ എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതിനാൽ വിദ്യാർഥികൾക്ക് ആശങ്ക നൽകുന്നു.

മെയ് അഞ്ചിനാണ് എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിവച്ചത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

മൂല്യനിർണ്ണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ അന്തിമതീരുമാനമായിട്ടില്ല. മൂല്യനിർണ്ണയം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം എങ്ങനെ നടത്താൻ കഴിയുമെന്നതിലും തീരുമാനമുണ്ടാകാനുണ്ട്.