''സ്വപ്‌ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു..തിരിച്ചറിയാന്‍ വൈകിപോയത് തന്റെ പിഴവ് ' തുറന്ന് പറഞ്ഞ് സ്പീക്കര്‍ 
 

സൗഹൃദത്തിന്റെ ജാഗ്രത കുറവ് അല്ല. കോണ്‍സുലേറ്റിലെ ഉദ്യാഗസ്ഥ എന്ന നിലയില്‍ പല കാര്യങ്ങളും പറയേണ്ടി വരും.’ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
 | 
''സ്വപ്‌ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു..തിരിച്ചറിയാന്‍ വൈകിപോയത് തന്റെ പിഴവ് ' തുറന്ന് പറഞ്ഞ് സ്പീക്കര്‍

‘സ്വപ്‌ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു. അത് മനസിലാക്കാതെ പോയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ .സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ പരിചയപ്പെട്ടത് കോണ്‍സുലേറ്റില്‍ നിന്നാണെന്ന്  കൂടുതലായി പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ശിവശങ്കറാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു .ഒരു മലയാള ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ശ്രീരാമ കൃഷ്ണൻ ഇത് വ്യക്തമാക്കിയത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുവെന്നത് ഒഴിച്ചാല്‍ സ്വപ്‌ന എന്തെങ്കിലും സഹായം തന്നില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ ഒരാള്‍ കൂടെയുള്ളപ്പോള്‍ തന്റെ സഹായം അവര്‍ക്ക് ആവശ്യമില്ലെന്നും പികെ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

തീര്‍ത്തും പ്രൊഫഷണല്‍ ആയ ബന്ധമാണ് സ്വപ്‌നയുമായി ഉണ്ടായിരുന്നതെന്നും സ്വപ്‌ന ഒരു പവര്‍ ബ്രോക്കറാണെന്ന് തിരിച്ചറിയാന്‍ വൈകിപോയത് പിഴവാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.അത് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടാതെ പോയി. മനസിലാക്കിയില്ലായെന്ന പിശക് ഉണ്ട്. സൗഹൃദത്തിന്റെ ജാഗ്രത കുറവ് അല്ല. കോണ്‍സുലേറ്റിലെ ഉദ്യാഗസ്ഥ എന്ന നിലയില്‍ പല കാര്യങ്ങളും പറയേണ്ടി വരും.’ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.