കോവിഡ് മരണ സംഖ്യയില്‍ സുതാര്യ ഉറപ്പാക്കാന്‍ സോഫ്റ്റ് വെയര്‍; പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ നടപടി

 | 
v.d satheeshan pinarayi
കോവിഡ് മരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പിശക്കുണ്ടെന്ന പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. 

കോവിഡ് മരണ സംഖ്യയില്‍ സുതാര്യ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി. ജൂണ് 15 മുതല്‍ കോവിഡ് മരണങ്ങള്‍ സോഫ്റ്റ് വയര്‍ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാനത്ത് ടെസ്റ്റ് പൊസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കോവിഡ് മരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പിശക്കുണ്ടെന്ന പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കോവിഡ് മരണങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മാനദണ്ഡം നിശ്ചയിക്കുമെന്നും മരണ സ്ഥിരീകരണം ജില്ലാ തലത്തില്‍ ആക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ മരണ കാരണം സ്ഥിരീകരിച്ചു കുടുബത്തിന് വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്.