വരും ദിവസങ്ങളിലും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യത;സംസ്ഥാനത്ത് നാളെ സര്‍വകക്ഷിയോഗം

ശനിയും ഞായറും നടപടിക്കിയത് പോലെ നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതിന് ശേഷം ഒരു ആഴ്ച്ച കൂടിയോ വേണമെന്നാണ് ആവശ്യം
 | 
വരും ദിവസങ്ങളിലും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യത;സംസ്ഥാനത്ത് നാളെ സര്‍വകക്ഷിയോഗം

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിയിലാണ് സംസ്ഥാനമിപ്പോള്‍. സംസ്ഥാനത്ത് നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കും.

സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കില്ലെങ്കിലും വരും ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത ഏറെയാണ്.

ശനിയും ഞായറും നടപടിക്കിയത് പോലെ നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതിന് ശേഷം ഒരു ആഴ്ച്ച കൂടിയോ വേണമെന്നാണ് ആവശ്യം.

ലോക്ക് ഡൗണ്‍ ഇല്ലാതെ തന്നെ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹം. എന്നാല്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചാല്‍ വ്യാപാര മേഖലയില്‍ അത് തിരിച്ചടിയാകും.

ലോക്ക് ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ലോക്ക് ഡൗണിനോട് ബി ജെ പികും യോജിപ്പില്ല.