നേമത്ത് വെന്നിക്കൊടി പാറിച്ച്  ശിവന്‍കുട്ടി ; ബിജെപിയുടെ അക്കൗണ്ട് പൂട്ടി

രണ്ടായിരത്തിലേറെ വോട്ടിനാണ് ശിവന്‍കുട്ടി വിജയിച്ചത്.
 | 
നേമത്ത് വെന്നിക്കൊടി പാറിച്ച് ശിവന്‍കുട്ടി ; ബിജെപിയുടെ അക്കൗണ്ട് പൂട്ടി

സംസ്ഥാനത്ത് ബിജെപി ആകെയുണ്ടായിരുന്ന നിയമസഭ സീറ്റും നഷ്ടമായി. നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക് വിജയം. അവസാനം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് വി ശിവന്‍കുട്ടി മണ്ഡലം തിരിച്ചു പിടിച്ചത്. രണ്ടായിരത്തിലേറെ വോട്ടിനാണ് ശിവന്‍കുട്ടി വിജയിച്ചത്.

സ്റ്റാര്‍ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനാത്തായിരുന്നു നേമം മണ്ഡലം. ബിജെപിയും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് പ്രഖ്യാപിച്ച എത്തിയ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തുടക്കം മുതല്‍ മൂന്നാം സ്ഥാനത്തായിരുന്നു കെ മുരളീധരന്‍. മത്സരം ശിവന്‍കുട്ടിയും കുമ്മനവും തമ്മില്‍. ആദ്യം റൗണ്ടുകളില്‍ ശിവന്‍കുട്ടി മുന്നില്‍ നിന്നപ്പോള്‍ പിന്നീട് കുമ്മനം ലീഡ് ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങള്‍ എണ്ണിത്തുടങ്ങിയതോടെ കളി എല്‍ഡിഎഫിന് അനുകൂലമായി. നൂറ് സീറ്റ് നേടി അധികാരത്തില്‍ എത്തിയതില്‍, സിപിഎം ഏറ്റവും വിലകല്‍പ്പിക്കുന്ന വിജയമായി മാറി നേമത്തെ ശിവന്‍കുട്ടിയുടെ ചരിത്ര വിജയം.