തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശശീന്ദ്രന് പുറത്തേക്കുള്ള വഴി ; സി പി എം 

ഇരയായ പെൺകുട്ടിക്കു നീതി നേടിക്കൊടുക്കേണ്ട മന്ത്രി അതിന് പകരം പ്രതിക്കു വേണ്ടി ഒത്തു തീർപ്പിന് ശ്രമിച്ചാൽ എൻസിപിക്കു മാത്രമല്ല സിപിഎമ്മിനും സർക്കാരിനും അത് ദോഷം ചെയ്യുമെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.

 | 
a.k saseedran

കൊല്ലം: യുവതിക്കെതിരായ പീഡന പരാതിയിൽ അനാവശ്യമായി ഇടപെട്ടെന്ന പരാതിയിൽ യുവതി ഉറച്ചു നിന്നാൽ മന്ത്രിസഭയിൽനിന്നു മന്ത്രിക്ക് പുറത്തേക്കു പോകേണ്ടിവരുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.

ഇരയായ പെൺകുട്ടിക്കു നീതി നേടിക്കൊടുക്കേണ്ട മന്ത്രി അതിന് പകരം പ്രതിക്കു വേണ്ടി ഒത്തു തീർപ്പിന് ശ്രമിച്ചാൽ എൻസിപിക്കു മാത്രമല്ല സിപിഎമ്മിനും സർക്കാരിനും അത് ദോഷം ചെയ്യുമെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.

എന്നാൽ താൻ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. കുറച്ച് ദിവസമായി അവിടെ പാർട്ടിയിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് കേൾക്കുന്നു. അത് താങ്കൾ ഇടപെട്ട് നല്ല രീതിയിൽ തീർക്കണമെന്ന് പരാതിക്കാരിയുടെ പിതാവിനോട് പറഞ്ഞെന്നാണ് എ കെ ശശീന്ദ്രന്റെ വിശദീകരണം

അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കുണ്ടറയിലെ പ്രാദേശിക എൻസിപി നേതാക്കൾക്കെതിരെ യുവതി നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് കേസ് എടുത്തിടുണ്ട്. പീഡന പരാതി ഒത്തുതീർപ്പാക്കാൻ കുടുംബത്തിൽ മന്ത്രി സമ്മർദം ചെലുത്തിയെന്ന് യുവതി മൊഴി നൽകിയാൽ ശശീന്ദ്രനെതിരെ പോലീസ് കേസെടുക്കും. മന്ത്രി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധരാകും.