കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ വന്‍ സുരക്ഷാവീഴ്ച ;ആള്‍മാറാട്ടം നടത്തി ജോലിചെയ്തിരുന്ന അഫ്ഗാന്‍ സ്വദേശി പിടിയില്‍

അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലുള്ള ഐഡി കാര്‍ഡ് ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.
 | 
kochin shipiyard

കൊച്ചി: കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ വന്‍ സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി കരാര്‍ ജോലി ചെയ്തുവന്നിരുന്ന അഫ്ഗാന്‍ സ്വദേശി അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉണ്ടായതായി വ്യക്തമായത്. അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലുള്ള ഐഡി കാര്‍ഡ് ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.

സ്വകാര്യ ഏജന്‍സിയുടെ തൊഴിലാളിയായിരുന്ന ഇയാള്‍ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവര്‍ ഇയാള്‍ ആള്‍മാറാട്ടക്കാരനാണെന്നും അഫ്ഗാന്‍ സ്വദേശിയാണെന്നും വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ വെച്ച് ഇയാള്‍ പിടിയിലാകുകയായിരുന്നു.