രാജ്യസഭ: പി.വി. അബ്​ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

 | 
രാജ്യസഭ: പി.വി. അബ്​ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് അബ്ദുള്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു.

ജോണ്‍ ബ്രിട്ടാസും വി. ശിവദാസനും എല്‍.ഡി.എഫ് പ്രതിനിധികളായും പി.വി. അബ്​ദുല്‍ വഹാബ് യു.ഡി.എഫ് പ്രതിനിധിയുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മുസ്​ലിം ലീഗി‍ന്‍െറ രാജ‍്യസഭാംഗമായി മൂന്നാം തവണയാണ് പി.വി. അബ്​ദുല്‍ വഹാബ് തെരഞ്ഞെടുക്കപ്പെട്ടത്. മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്​ലിം ലീഗ് ദേശീയ ട്രഷറര്‍, ചന്ദ്രിക പത്രത്തി‍ന്‍െറ ഡയറക്ടര്‍ പദവികള്‍ വഹിക്കുന്നു. 2004ലാണ് ആദ‍്യമായി രാജ‍്യസഭാംഗമാവുന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവായിരുന്നു. കൈരളി ടി.വി എം.ഡിയുമാണ്. േദശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു.എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്‍റാണ് വി. ശിവദാസ്. നിലവില്‍ സംസ്ഥാന സമിതി അംഗമാണ്.