ആര്‍ടിപിസിആര്‍ പരിശോധന; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തില്‍

1700 രൂപയാണ് കേരളത്തില്‍
 | 
ആര്‍ടിപിസിആര്‍ പരിശോധന; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തില്‍

തിരുവനന്തപുരം : രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കേരളത്തില്‍. 1700 രൂപയാണ് കേരളത്തില്‍ ഇതിനു ചിലവ്. രണ്ടാമത് തമിഴ്നാടാണ്. 1200 രൂപ.

പരിശോധനയ്ക്ക് ആവശ്യമായ റീഏജന്റ്, വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചെലവു കുറഞ്ഞെങ്കിലും ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് നിരക്ക് കുറക്കാത്തത്.

1500 രൂപയായിരുന്ന നിരക്ക്, ലാബുകളുടെയും ആശുപത്രികളുടെയും ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതി 1700 രൂപയാക്കിയതാണു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതെ സമയം മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് നിരക്ക് 500 രൂപയാക്കി കുറക്കുകയും ചെയ്തിട്ടുണ്ട്.