കടലാക്രമണത്തിന് സാധ്യത; തീരദേശത്ത് ജാ​ഗ്രതാ നിര്‍ദ്ദേശം

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.
 | 
കടലാക്രമണത്തിന് സാധ്യത; തീരദേശത്ത് ജാ​ഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:കേരളത്തിലെ തീരങ്ങളില്‍ കടലാക്രമണ മുന്നറിയിപ്പ്. നാളെ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതയാണ് കാലവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഏപ്രില്‍ 30 രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും (ഒന്ന് മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) അറിയിപ്പ്.

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. ആഴക്കടലില്‍ മല്‍സ്യബന്ധനം തുടരാം.