രാജിക്ക് തയ്യാർ !!  തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് ;  കെ സുരേന്ദ്രൻ

. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പെടെ നേതാക്കളുടെ നേരിട്ടുള്ള ശ്രദ്ധയുണ്ടായിട്ടും ബിജെപിക്കുണ്ടായ ഈ തിരിച്ചടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
 | 
രാജിക്ക് തയ്യാർ !! തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് ; കെ സുരേന്ദ്രൻ

 നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് പിന്നാലെ  ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവി രാജിവയ്ക്കാൻ  തയ്യാറാണെന്ന് കെ സുരേന്ദ്രൻ. തന്റെ രാജി കേന്ദ്രത്തെ സുരേന്ദ്രൻ അറിയിച്ചതായി പറയുന്നു . എന്തും നേരിടാൻ  താൻ തയ്യാറാണെന്നും കേന്ദ്ര നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും സുരേന്ദ്രൻ പറയുന്നു 

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളെ അറിയിച്ചു. എന്നാല്‍ തോല്‍വി വിശദമായി പരിശോധിച്ചിട്ട് അന്തിമ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ മറുപടി. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായി വിലയിരുത്തുമെന്ന് ഇന്നലെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

കേന്ദ്രനേതാക്കളെ തലങ്ങും വിലങ്ങുമെത്തിച്ചും പണവും മനുഷ്യശക്തിയും പ്രയോഗിച്ചും പ്രചാരണ പടയോട്ടം നടത്തിയിട്ടും ഉള്ള അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടിവന്ന ബിജെപിക്ക് നിരവധി വിഷയങ്ങളിൽ ആത്മപരിശോധന നടത്തേണ്ടിവരും.

മാത്രമല്ല, പല മണ്ഡലങ്ങളിലും വോട്ട് കുത്തനെ കുറഞ്ഞതും സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പെടെ നേതാക്കളുടെ നേരിട്ടുള്ള ശ്രദ്ധയുണ്ടായിട്ടും ബിജെപിക്കുണ്ടായ ഈ തിരിച്ചടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.