റേഷന്‍ കടകള്‍ ഇന്ന് തുറക്കും

 | 
ration

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 21 ന് ബക്രീദ് ആയതിനാല്‍ കലണ്ടര്‍ അവധിയായി നിശ്ചയിച്ച ഇന്ന് (ജൂലൈ 20) ജില്ലയിലെ എല്ലാ റേഷന്‍ കടകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കും.

അതേസമയം 21 ന് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ യു. മോളി അറിയിച്ചു.

സംസ്ഥാനത്ത് ബക്രീദിനോടനുബന്ധിച്ചുള്ള പൊതു അവധി ജൂലൈ 20 ല്‍ നിന്ന് ജൂലൈ 21 ലേക്ക് മാറ്റി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവായത്.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുo അവധി പ്രഖ്യാപിച്ചാണ് പൊതുഭരണ വകുപ്പ് ഉത്തരവായത്.