ദയനീയ തോൽ‌വിയിൽ പ്രതിപക്ഷം പുകയുന്നു , ചെന്നിത്തല പ്രതിപക്ഷസ്ഥാനം ഏറ്റെടുത്തേക്കില്ല ; ഉമ്മൻചാണ്ടിക്കും അതൃപ്തി 

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാൻ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
 | 
ദയനീയ തോൽ‌വിയിൽ പ്രതിപക്ഷം പുകയുന്നു , ചെന്നിത്തല പ്രതിപക്ഷസ്ഥാനം ഏറ്റെടുത്തേക്കില്ല ; ഉമ്മൻചാണ്ടിക്കും അതൃപ്തി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ തോൽ‌വിയിൽ പ്രതിപക്ഷം പുകയുന്നു . തോൽവിക്ക് പിന്നാലെ  നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്.  രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മൻ ചാണ്ടി വരാൻ ഇനി സാധ്യതയുമില്ല. ആരോഗ്യ നിലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത്.പുതിയ പേരുകൾ ഉയർന്നുവരുമെന്നും വിവരം.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇപ്പോൾ മുൻഗണന വി ഡി സതീശനാണ്. മുതിർന്ന നേതാക്കളായ പി.ടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്. കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. കെ സുധാകരന്റെ പേര് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഉയരാൻ സാധ്യത.

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാൻ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാൽ കൂട്ടായ ആലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്