112 കറക്കിയാൽ  ഇനി മുതല്‍ റെയിൽവേ  പൊലീസ് സേവനങ്ങളും !!
 

സംസ്ഥാനത്തെ ഏത് റെയിൽവേ  സ്റ്റേഷനിലും ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ പൊലീസ് സഹായം എത്തിക്കാന്‍ കഴിയും
 | 
112 കറക്കിയാൽ ഇനി മുതല്‍ റെയിൽവേ പൊലീസ് സേവനങ്ങളും !!

റെയിൽവേ യാത്രികർക്ക്   അടിയന്തിരഘട്ടങ്ങളില്‍  സഹായത്തിനായി 112 ല്‍ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. രാജ്യവ്യാപക ഏകീകൃത നമ്പരായ 112 ല്‍ കേരളാ റെയിൽവേ  പൊലീസിന്‍റെ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പദ്ധതി ഓൺലൈനിൽ  ഉദ്ഘാടനം ചെയ്തു. 

കേരളാ റെയിൽവേ  പൊലീസ് കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സെന്‍റര്‍ ആണ് റെയ്ല്‍വേ പൊലീസിന്‍റെ നോഡല്‍ ഓഫീസ്.  പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇആര്‍എസ്എസ് കമാന്‍ഡ് സെന്‍ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസുദ്യോഗസ്ഥരാണ്.

സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്‍റർ മനസ്സിലാക്കി തുടര്‍ നടപടിക്കായി  തമ്പാനൂരിലെ റെയിൽവേ  പൊലീസ് കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സെന്‍ററിന് കൈമാറുകയാണ് ചെയ്യുന്നത്. ഇതുവഴി സംസ്ഥാനത്തെ ഏത് റെയിൽവേ  സ്റ്റേഷനിലും ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ പൊലീസ് സഹായം എത്തിക്കാന്‍ കഴിയും.