റേഷൻ വാങ്ങാൻ പകരക്കാരൻ: പ്രോക്സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ്

താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് പോകാതെ ഫോൺ മുഖേനയോ ഇ-മെയിൽ സന്ദേശം വഴിയോ ഈ സംവിധാനം ഉപയോഗിക്കുന്നതിന് അപേക്ഷിക്കാം.
 | 
ration

തൃശൂർ: റേഷൻ വാങ്ങാൻ നേരിട്ട് വരാൻ കഴിയാത്തവർക്ക് പകരക്കാരെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ പ്രോക്സി സമ്ബ്രദായം കൂടുതൽ ലഘൂകരിക്കുന്നു. ഇതനുസരിച്ച്‌ റേഷൻ വാങ്ങാൻ നേരിട്ട് കടകളിൽ എത്താൻ കഴിയാത്ത അവശരായ വ്യക്തികൾക്ക് കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻകടയുടെ പരിധിയിൽ വരുന്ന, മറ്റൊരു വ്യക്തിയെ പകരക്കാരനായി റേഷൻ വാങ്ങുന്നതിന് ചുമതലപ്പെടുത്താം.

താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് പോകാതെ ഫോൺ മുഖേനയോ ഇ-മെയിൽ സന്ദേശം വഴിയോ ഈ സംവിധാനം ഉപയോഗിക്കുന്നതിന് അപേക്ഷിക്കാം.

നിലവിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് താത്കാലികമായോ സ്ഥിരമായോ ആവശ്യമില്ലാത്ത കുടുംബങ്ങൾ ഈ വിവരം രേഖാമൂലം അറിയിക്കണമെന്നും പൊതുവിതരണ വകുപ്പ് അധികൃതർ വ്യക്തമാക്കി . റേഷൻകടയിലോ താലൂക്ക് സപ്ലൈ ഓഫീസിലോ ജൂൺ 30ന് മുൻപായി ഇക്കാര്യം അറിയിക്കാം .