മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ

 | 
മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ

മലപ്പുറം: മലപ്പുറം ജില്ലയിലെ 55 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് 14വരെ രണ്ടാഴ്ചക്കാലത്തേക്കാണ് നിരോധനാജ്ഞ. ടി.പി.ആര്‍ മുപ്പതിനു മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ കാലടി എ.ആര്‍.നഗര്‍, എടയൂര്‍, മമ്ബാട്, പെരുമ്ബടപ്പ്, എടപ്പാള്‍, വാഴക്കാട്, കുറ്റിപ്പുറം, ഇരിമ്ബിളിയം, ആതവനാട്, മാറഞ്ചേരി, തേഞ്ഞിപ്പലം, അമരമ്ബലം, ചുങ്കത്തറ, തിരൂരങ്ങാടി, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇവിടെയും ഇന്നലെ മുതലാണ് മെയ് 14വരേ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.


ഇതിനു പുറമേയാണ് പഞ്ചായത്തുകളുടെ എണ്ണം 55 ആക്കി കലക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കു പ്രകാരം കാളികാവ്, എ.ആര്‍ നഗര്‍, ആലങ്കോട്, അങ്ങാടിപ്പുറം, കരുവാരകുണ്ട്, കൊണ്ടോട്ടി, മഞ്ചേരി, മാറഞ്ചേരി, നന്നം മുക്ക്, നിലമ്ബൂര്‍, പൊന്നാനി, തേഞ്ഞിപ്പലം, വള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലായിരുന്നു ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. എന്നാല്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞയെന്ന വിവരം അറിവായിട്ടില്ല.