എ സമ്ബത്ത് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി

 | 
a sambatth

തിരുവനന്തപുരം : മുന്‍ എംപി എ സമ്ബത്തിനെ ദേവസ്വം-പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും സമ്ബത്ത് പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ സമ്ബത്തിനെ ഡല്‍ഹിയിലെ കേരളത്തിലെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിരുന്നു.

59 കാരനായ സമ്ബത്ത് മൂന്നു തവണ ലോക്‌സഭംഗമായിരുന്നിട്ടുണ്ട്. 1996, 2009,2014 കാലഘട്ടങ്ങളിലാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.