ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം

 | 
Ananya

കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ് ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക ഫലം.

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രകിയയില്‍ പിഴവുണ്ടായോ എന്നറിയാന്‍ ചികില്‍സാരേഖകള്‍ കൂടി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.