ഫ്ലാറ്റിലെ പീഡനം;പ്രതിക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പോലീസ്

.22 ദിവസമാണ് പെൺകുട്ടിയെ പ്രതി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചത്
 | 
kochi rape case

കണ്ണൂർ സ്വദേശിയായ യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.പ്രതിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ കണ്ടെത്താനായി പ്രത്യേക അനേഷണ സംഘത്തെയും നിയമിച്ചു.പെൺകുട്ടിക്കെതിരായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് പോലീസ് കേസിലെ അന്വേഷണം ഊർജ്ജ്ജിതമാക്കിയത്.

കേസിൽ അതിനു മുൻപ് പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.22 ദിവസമാണ് പെൺകുട്ടിയെ പ്രതി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചത്. കസീഞ്ഞ ലോക്ക് ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയ യുവതി പ്രതിക്കൊപ്പം താമസിക്കുകയായിരുന്നു.യുവതി പലതവണ ഫ്ലാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും യുവതിയുടെ നഗ്ന ദൃശ്യങ്ങൾകാട്ടി പ്രതി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു

ഒരുവർഷമായി യുവതിയും  മാർട്ടിനും ഒരുമിച്ച്‌  കൊച്ചിയിലെ ഫ്‌ളാറ്റിലാണ്‌ താമസം. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ ശാരീരിക പീഡനത്തിലേക്ക്‌ നയിച്ചതെന്ന്‌ പൊലീസ്‌ പറയുന്നു. എറണാക്കുളം മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ 2020 ഫെബ്രുവരി മുതലാണ്‌ പീഡനം നടന്നത്‌.