പ്ലസ്ടു , വിഎ​ച്ച്‌എ​സ്‌ഇ  മൂ​ല്യ​നി​ര്‍​ണ​യം നാളെ തുടങ്ങും; കേ​ന്ദ്രം അ​ധ്യാ​പ​ക​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം

ജൂ​ണ്‍ ഏഴ് മുതല്‍ എ​സ്‌എ​സ്‌എ​ല്‍സി മൂ​ല്യ​നി​ര്‍​ണ​യം ആരംഭിക്കും.
 | 
valuation camp

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ​വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വിഎ​ച്ച്‌എ​സ്‌ഇ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം നാളെ തുടങ്ങും. 79 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ 26447 അ​ധ്യാ​പ​ക​ര്‍ പങ്കെടുക്കും. 3031 അ​ധ്യാ​പ​ക​രാണ് എ​ട്ട്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വിഎ​ച്ച്‌​എ​സ്‌ഇ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ ഉണ്ടാവുക. ജൂണ്‍ 19ന് മൂ​ല്യ​നി​ര്‍​ണ​യം അ​വ​സാ​നി​ക്കും.

ഏ​പ്രി​ല്‍ 26ന്​ ​പൂ​ര്‍​ത്തി​യാ​യ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍​ന്ന്​ മാ​റ്റി​വെ​ച്ച​താ​യി​രു​ന്നു. സംസ്ഥാനത്തെ ലോക്ഡൗണ്‍ സാഹചര്യം പരി​ഗണിച്ച്‌ അ​ധ്യാ​പ​ക​ര്‍​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ മൂ​ല്യ​നി​ര്‍​ണ​യ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​തെ മൂ​ല്യ​നി​ര്‍​ണ​യം തു​ട​ങ്ങു​ന്ന​ത്​ ക്യാ​മ്ബു​ക​ളി​ല്‍ എ​ത്തുാന്‍ പ്രയാസമുണ്ടാക്കുമെന്ന് അധ്യാപകര്‍ നേരത്തെ അറിയിച്ചിരുന്നു.

ജൂ​ണ്‍ ഏഴ് മുതല്‍ എ​സ്‌എ​സ്‌എ​ല്‍സി മൂ​ല്യ​നി​ര്‍​ണ​യം ആരംഭിക്കും.