പുതിയ പാതയിൽ : പി ജെ ജോസഫ് ഇനി കേരള കോൺഗ്രസ് ചെയർമാൻ

 | 
പുതിയ പാതയിൽ : പി ജെ ജോസഫ് ഇനി കേരള കോൺഗ്രസ് ചെയർമാൻ
പി.ജെ. ജോസഫിന്റെ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കോട്ടയത്തെ ഓഫിസാകും പാർട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ്

കേരളാ കോണ്‍ഗ്രസിന് ഇന്ന് പുതിയ നേതൃത്വം. പിജെ ജോസഫ് ചെയര്‍മാനും പിസി തോമസ് പിന്തുടര്‍ച്ചാവകാശത്തോടുകൂടിയ ഡെപ്യൂട്ടി ചെയര്‍മാനുമായ പുതിയ നേതൃത്വമാണ് കേരളാ കോണ്‍ഗ്രസിന് ഇന്ന് നിലവില്‍ വരുന്നത്. പാര്‍ട്ടിയില്‍ മൂന്നാമനായി മോന്‍സ് ജോര്‍ജ് പിടിമുറുക്കിയത് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് കനത്ത തിരിച്ചടിയായി.

ഇന്നു രാവിലെ ചേരുന്ന ഓണ്‍ലൈന്‍ ഹൈപ്പവര്‍ കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. പാര്‍ട്ടിയിലെ മൂന്നാം സ്ഥാനമായ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെ തെരഞ്ഞെടുക്കും. ഇതോടെ പാര്‍ട്ടിയില്‍ ഒന്നാമനായി ജോസഫും രണ്ടാമനായി പിസി തോമസും മൂന്നാമനായി മോന്‍സ് ജോസഫും മാറും. നാലാം സ്ഥാനത്ത് സെക്രട്ടറി ജനറലായി ജോയ് എബ്രാഹത്തെയും തെരഞ്ഞെടുക്കും.

പി.ജെ. ജോസഫിന്റെ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കോട്ടയത്തെ ഓഫിസാകും പാർട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ്. നേരത്തെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫിസ് ഇവിടെ ആയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപാണ് പി.ജെ. ജോസഫ് വിഭാഗം പി.സി. തോമസ് ചെയൻമാനായ കേരള കോൺഗ്രസിൽ ലയിച്ചത്. ലയനത്തിനു ശേഷം ഭാരവാഹികളെ നിശ്ചയിച്ചിരുന്നില്ല.