പിണറായി വിജയന്‍ ഇന്ന്  രാജിക്കത്ത് കൈമാറും ; സത്യപ്രതിജ്ഞ വരെ കാവൽ മന്ത്രിസഭ

 | 
പിണറായി വിജയന്‍ ഇന്ന് രാജിക്കത്ത് കൈമാറും ; സത്യപ്രതിജ്ഞ വരെ കാവൽ മന്ത്രിസഭ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം, അല്‍പസമയത്തിനകം കുടുംബത്തോടപ്പം എയര്‍പോര്‍ട്ടിലേക്ക് തിരിക്കും. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് എത്തും.

തിരുവനന്തപുരത്ത് പതിന്നൊരയോടെയാണ് പിണാറായി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുക. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നാകും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.

ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയക്കാൾ മൂന്നിരട്ടി വ്യത്യാസത്തിലാണ് കരുത്തോടെ സിപിഎം വിജയിച്ചത്. 12ൽ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസിന് 22 സീറ്റ്ലീ,ഗിന് 14. വൻവിജയം പ്രതീക്ഷിച്ച ഉമ്മൻചാണ്ടി ഭൂരിപക്ഷത്തിൽ അഞ്ചക്കം കടന്നില്ല. ഹരിപ്പാടും ഭൂരിപക്ഷം കുറഞ്ഞു. നേമത്ത് മൂന്നാമനായ കെ.മുരളീധരന് നേടാനായത് 35000ത്തോളം വോട്ടുകൾ മാത്രമാണ് .