രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങൾ ഏറെ : പരിഗണിക്കുന്നത് ഇവരെയെല്ലാം? 

 | 
രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങൾ ഏറെ : പരിഗണിക്കുന്നത് ഇവരെയെല്ലാം?
മുഖ്യമന്ത്രിയുള്‍പ്പെടെ 13 അംഗങ്ങളാകും സി.പി.ഐ.എമ്മില്‍നിന്ന് മന്ത്രിസഭയിലെത്തുക. 

പിണറായി മന്ത്രിസഭയുടെ രണ്ടാം വരവിൽ സി.പി.ഐ.എമ്മില്‍നിന്ന് എത്തുക പുതുമുഖനിരയെന്നു സൂചന. നിലവിലെ മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂവെങ്കിലും മറ്റുള്ളവരെല്ലാം പുതിയ മന്ത്രിസഭയില്‍ തുടരണമെന്നില്ല. എം.എം മണിക്കും ടി.പി രാമകൃഷ്ണനും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.

മുഖ്യമന്ത്രിയുള്‍പ്പെടെ 13 അംഗങ്ങളാകും സി.പി.ഐ.എമ്മില്‍നിന്ന് മന്ത്രിസഭയിലെത്തുക. കെ.കെ ശൈലജ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയിലെത്തും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകും.

വനിതകളില്‍ നിന്ന് വീണ ജോര്‍ജ്, കാനത്തില്‍ ജമീല എന്നിവരില്‍ ഒരാള്‍ക്ക് സാധ്യത കൂടുതലാണ്. കെ.ടി ജലീലിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്കും ഉയരുന്നുണ്ട്. വനിതാ സ്പീക്കറെ പരീക്ഷിച്ചാല്‍ വീണ ജോര്‍ജിന്റെ പേരിനാകും മുന്‍തൂക്കം. അങ്ങനെയെങ്കില്‍ വനിതകളില്‍ ശൈലജ ടീച്ചര്‍ക്ക് പുറമെ കാനത്തില്‍ ജമീലയോ ആര്‍. ബിന്ദുവോ മന്ത്രിസഭയിലെത്തും