ജീ​വി​ച്ചി​രി​ക്കു​ന്ന ടി​പി​യെ  സ​ഭ​യി​ൽ കാ​ണാം; എം​എ​ൽ​എ സ്ഥാ​നം പി​ണ​റാ​യിയെ അ​ലോ​സ​ര​പ്പെ​ടു​ത്തു​മെ​ന്ന് കെകെ ര​മ

വ​ട​ക​ര വി​ധി​യെ​ഴു​ത്ത് അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള​താ​ണ്
 | 
ജീ​വി​ച്ചി​രി​ക്കു​ന്ന ടി​പി​യെ സ​ഭ​യി​ൽ കാ​ണാം; എം​എ​ൽ​എ സ്ഥാ​നം പി​ണ​റാ​യിയെ അ​ലോ​സ​ര​പ്പെ​ടു​ത്തു​മെ​ന്ന് കെകെ ര​മ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ ആ​ർ​എം​പി​യു​ടെ എം​എ​ൽ​എ സ്ഥാ​നം പി​ണ​റാ​യി വി​ജ​യ​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​മെ​ന്ന് കെകെ ര​മ. ജീ​വി​ച്ചി​രി​ക്കു​ന്ന ടി​പി​യെ സ​ഭ​യി​ൽ പി​ണ​റാ​യി​ക്ക് കാ​ണാ​മെ​ന്നും കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ ശ​ബ്ദ​മു​യ​ർ​ത്തു​മെ​ന്നും ര​മ വ്യ​ക്ത​മാ​ക്കി.

വ​ട​ക​ര വി​ധി​യെ​ഴു​ത്ത് അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള​താ​ണ്. മ​നു​ഷ്യ​ന് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് വേ​ണ്ട​ത്. ടി​പി​യ്ക്ക് സ​മ​ർ​പ്പി​ക്കാ​നു​ള്ള വി​ജ​യ​മാ​ണി​ത്. ഒ​രാ​ശ​യ​ത്തെ​യാ​ണ് സി​പി​എം ഇ​ല്ലാ​താ​ക്കാ​ൻ നോ​ക്കി​യ​ത്.

എ​തി​ര​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ കൊ​ന്നു​ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പോ​രാ​ടും. ആ​ർ​എം​പി​യു​ടെ രാ​ഷ്ട്രീ​യ​ത്തി​ന് കൂ​ടു​ത​ൽ പ്ര​സ​ക്തി​യു​ണ്ടെ​ന്നും ര​മ കൂ​ട്ടി​ച്ചേ​ർ​ത്തു.