പാലക്കാട് ഇ ശ്രീധരൻ മുന്നിൽ 

 

 | 
പാലക്കാട് ഇ ശ്രീധരൻ മുന്നിൽ

തിരുവനന്തപുരം; വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ട കഴിഞ്ഞു. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ എൻ ഡി എയ്ക്ക് രണ്ടിടത് ലീഡ്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനുമാണ് മുന്നിട്ട് നിൽക്കുന്നത്.

ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് ആയ നേമത്ത് ആദ്യം ലീഡ് നില മാറി മറിഞ്ഞിരുന്നു. എന്നാൽ പിന്നീട് കുമ്മനം രാജശേഖരൻ ലീഡ് ചെയുകയായിരുന്നു.

പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങുമ്പോൾ കുമ്മനം രാജശേഖരൻ നിലനിർത്തിയ ലീഡ് വോട്ടിംഗ് മെഷിൻ എണ്ണി തുടങ്ങിയപ്പോഴും കുമ്മനം നിലനിർത്തി.പാലക്കാട് തുടക്കം മുതലേ ഇ ശ്രീധരൻ മുന്നിലാണ്. ലീഡ് നില ഇപ്പോൾ ആയിരം കടന്നു.

അതേസമയം, ബാലുശേരിയില്‍ യുഡിഎഫ് സ്ഥാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നില്‍. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 80 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് മുന്നിലുള്ളത്. 80 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീ‍ഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മുന്നിലാണ്. പാലാ മണ്ഡലത്തില്‍ ജോസ് കെ. മാണി ലീ‍ഡ് ചെയ്യുന്നുണ്ട്. അതേസമയം, യുഡിഎഫ് 58 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.