ഇനി ഒരു പെൻഷൻ മാത്രം ; ഒന്നിലധികം ഇല്ല 
 

ഒ​ന്നോ അ​ധി​ക​മോ സ്​​പെ​ഷ​ൽ കാ​റ്റ​ഗ​റി സ​ർ​വി​സ്​ പെ​ൻ​ഷ​നും അ​തേ വി​ഭാ​ഗ​ത്തി​െ​ല കു​ടും​ബ പെ​ൻ​ഷ​നും കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക്​ ഒ​രു ​െപ​ൻ​ഷ​ന്​ മാ​ത്രം അ​ല​വ​ൻ​സു​ക​ൾ ന​ൽ​കും.
 | 
pension

സം​സ്ഥാ​ന​ത്ത്​ ഒ​ന്നി​ല​ധി​കം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ന​ൽ​കു​ന്ന മ​റ്റ്​ അ​ല​വ​ൻ​സു​ക​ൾ ഒ​രു പെ​ൻ​ഷ​ന്​ മാ​ത്ര​​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി.

പെ​ൻ​ഷ​ൻ​കാ​ർ 80 ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള സ​പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സ്​, മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ്​, ഉ​ത്സ​വ ബ​ത്ത എ​ന്നി​വ ഒ​ന്നി​ല​ധി​കം കൈ​പ്പ​റ്റു​ന്നില്ലെ​ന്ന്​ പെ​ൻ​ഷ​ൻ ഡി​സ്​ബേ​ഴ്​​സി​ങ്​ അ​തോ​റി​റ്റി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ധ​ന​വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ചു. പി.​എ​സ്.​സി, വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ​, ലോ​കാ​യു​ക്ത, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ൈട്ര​ബ്യൂ​ണ​ൽ, സ​മാ​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ സ്​​പെ​ഷ​ൽ കാ​റ്റ​ഗ​റി പെ​ൻ​ഷ​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ൽ ക​ണ​ക്കാ​ക്കും.

സം​സ്ഥാ​ന സ​ർ​വി​സ്​ പെ​ൻ​ഷ​ൻ-​​കു​ടും​ബ പെ​ൻ​ഷ​ൻ എ​ന്നി​വ​യോ​ടൊ​പ്പം ഒ​ന്നോ ഒ​ന്നി​ല​ധി​ക​മോ സ്​​പെ​ഷ​ൽ കാ​റ്റ​ഗ​റി സ​ർ​വി​സ്​ പെ​ൻ​​ഷ​നോ-​കു​ടും​ബ പെ​ൻ​ഷ​നോ ബോ​ർ​ഡ്​-​കോ​ർ​പ​റേ​ഷ​ൻ, അ​തോ​റി​റ്റി-​സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നു​ള്ള സ​ർ​വി​സ്​ പെ​ൻ​ഷ​നോ-​കു​ടും​ബ പെ​ൻ​ഷ​നോ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക്​ സ​ർ​വി​സ്​ പെ​ൻ​ഷ​നി​ൽ​നി​ന്ന്​ അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​വി​സ്​ കു​ടും​ബ പെ​ൻ​ഷ​നി​ൽ​നി​ന്ന്​ മാ​ത്രം അ​ല​വ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കും. ഒ​ന്നോ അ​ധി​ക​മോ സ്​​പെ​ഷ​ൽ കാ​റ്റ​ഗ​റി സ​ർ​വി​സ്​ പെ​ൻ​ഷ​നും അ​തേ വി​ഭാ​ഗ​ത്തി​െ​ല കു​ടും​ബ പെ​ൻ​ഷ​നും കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക്​ ഒ​രു ​െപ​ൻ​ഷ​ന്​ മാ​ത്രം അ​ല​വ​ൻ​സു​ക​ൾ ന​ൽ​കും.