യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ..! സ്പെഷ്യൽ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

 | 
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ..! സ്പെഷ്യൽ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി
ഞാ​യ​റാ​ഴ്ച​യും മേ​യ് ര​ണ്ടി​നും സ​ർ​വ്വീസ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന എ​ട്ടു സ്പെഷ്യൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. കൊ​ല്ലം-​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​കൊ​ല്ലം, എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം, ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പ്ര​തി​ദി​ന സ്പെഷ്യൽ എ​ക്സ്പ്ര​സ് ട്രെ​യി​നു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.