കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല :വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് സര്‍വ്വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായം
 | 
കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല :വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായം. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് യോഗത്തില്‍ പൊതുവായി ഉയര്‍ന്ന അഭിപ്രായം.

അതേസമയം വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. ജില്ലാടിസ്ഥാനത്തില്‍ രോഗവ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യോഗത്തില്‍ തീരുമാനമായി.

വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്ന ആവശ്യവും യോഗത്തില്‍ പൊതുവായി ഉയര്‍ന്നുവന്നു. ഈ അഭിപ്രായത്തോട് എല്ലാ കക്ഷികളും അനുകൂല നിലപാടാണ് അറിയിച്ചത്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനോട് താത്പര്യമില്ലെന്ന് പ്രതിപക്ഷം സര്‍വ്വകക്ഷിയോഗത്തിന് പങ്കെടുക്കുന്നതിന് മുന്നോടിയായി വ്യക്തമാക്കിയിരുന്നു.