അനന്യയുടെ  മരണത്തില്‍ ദുരൂഹത; പോസ്റ്റുമാര്‍ട്ടം നടത്താന്‍ വിദഗ്ദ്ധസംഘം 
 

ഇവര്‍ മരിക്കുന്നത് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമില്‍ ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. മാത്രമല്ല, ആത്മഹത്യയുമായി ബന്ധപ്പെട്ട് അനന്യയുടെ മുറിയിൽ നിന്നൊരു എന്തെങ്കിലും തരത്തിലുള്ള ഒരു കുറിപ്പു പോലും കണ്ടെത്താനായിട്ടില്ലെന്നതും സംശയകരമാണ്.
 | 
Ananya

കൊച്ചിയില്‍ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാന്‍സ് ജണ്ടര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമാര്‍ട്ടം ഇന്ന്  നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി തീരുമാനിക്കുന്ന വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെയാകും നിയോഗിക്കുക.

അതേസമയം, അനന്യയുടെ ആത്മഹത്യയ്ക്കു പിന്നിൽ ദുരൂഹത ഉണ്ടോ എന്നു സംശയിക്കുന്നുണ്ട്. കാരണം, ഇവര്‍ മരിക്കുന്നത് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമില്‍ ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. മാത്രമല്ല, ആത്മഹത്യയുമായി ബന്ധപ്പെട്ട് അനന്യയുടെ മുറിയിൽ നിന്നൊരു എന്തെങ്കിലും തരത്തിലുള്ള ഒരു കുറിപ്പു പോലും കണ്ടെത്താനായിട്ടില്ലെന്നതും സംശയകരമാണ്.

അനന്യയുടെ ശസ്ത്രക്രിയ നിർവഹിച്ച ഡോക്ടർമാർക്കെതിരെ ചികിത്സാ പിഴവ് ആരോപണം ഉന്നയിച്ച് ട്രാൻസ് ജെൻഡർ കമ്യൂണിറ്റി രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ അനന്യ മരിക്കുന്നതിനു മുൻപ് ആരോപണം ഉന്നയിച്ച ആശുപത്രിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.മാത്രമല്ല, ആത്മഹത്യയ്ക്കു പിന്നിൽ ദുരൂഹത ഉണ്ടോ എന്നു പരിശോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.