എംടി വാസുദേവൻ നായർക്ക് ടോംയാസ് പുരസ്‌കാരം

 | 
MT Vasudevan

20ാമത് ടോംയാസ് പുരസ്‌കാരം എംടി വാസുദേവൻ നായർക്ക്. രണ്ട് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന വിഎ കേശവൻ നായരുടെ സ്മരണയ്ക്കായി നൽകുന്നതാണ് ടോംയാസ് പുരസ്‌കാരം

ഓഗസ്റ്റ് രണ്ടിന് എംടിയുടെ കോഴിക്കോടുള്ള വീട്ടിൽ നടക്കുന്ന ചടങ്ങിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ. പിഎം വാര്യർ അവാർഡ് സമ്മാനിക്കുമെന്ന് ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി അറിയിച്ചു.