ഉടുമ്പൻചോലയിൽ  എം.എം മണി വിജയിച്ചു ..!! തോല്‍വി സമ്മതിച്ച് തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് അരങ്ങായ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല. 
 | 
ഉടുമ്പൻചോലയിൽ എം.എം മണി വിജയിച്ചു ..!! തോല്‍വി സമ്മതിച്ച് തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ഇടുക്കി: എം.എം മണി വിജയിച്ചു. ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്. ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയാണ് മുന്നിലാണ്. 247 വോട്ടാണ് ലീഡ്. തൊടുപുഴയില്‍ യുഡിഎഫിന്റെ പി ജെ ജോസഫിന് 2492 വോട്ടിന്റെ ലീഡുണ്ട്.

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണിയുടെ വിജയം പ്രഖ്യാപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായ യുഡിഎഫിന്റെ ഇഎം അഗസ്തി. ജനവിധി മാനിക്കുന്നെന്നും പറഞ്ഞ വാക്ക് പാലിച്ച് നാളെ തല മൊട്ടയടിക്കുമെന്നും ഇഎം അഗസ്തി പറഞ്ഞു.

കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് അരങ്ങായ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല. നിലവില്‍ കേരളത്തിന്റെ വൈദ്യുതി മന്ത്രി എം എം മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പന്‍ചോലയില്‍ 2016ല്‍ 1109 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം വിജയിച്ചത്.