''നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ'

അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ കടകംപള്ളിയെ ട്രോളി മണിയാശാന്‍
 | 
mm mani

അര്‍ജന്റീനയുടെ വിജയം ആഘോഷിച്ച്‌ എം എം മണി. 'നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും,അല്ല പിന്നെ' എന്നാണ് നീലപ്പടയുടെ വിജയത്തിന് പിന്നാലെ മണിയാശാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ടിവിയില്‍ മത്സരം കാണുന്ന ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

വിജയാഘോഷത്തിനിടയില്‍ കടുത്ത ബ്രസീല്‍ ഫാനായ കടകംപള്ളി സുരേന്ദ്രനെ 'ട്രോളാനും' മണിയാശാന്‍ മറന്നില്ല. 'ആശാനെ, ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്‌ബോള്‍ ചരിത്രം കുറിക്കും...' എന്ന് മണിയെ ടാഗ് ചെയ്തുകൊണ്ട് കടകംപള്ളി നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു.അര്‍ജന്റീന വിജയിച്ചതോടെ 'താങ്ക്യൂ, വാക്കുകള്‍ പൊന്നായി' എന്ന് എം എം മണി മറുപടി നല്‍കി. 

അതേസമയം മെസിയെ അഭിനന്ദിച്ചുകൊണ്ട് കടകം പള്ളി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതോടൊപ്പം ബ്രസീല്‍ കൂടുതല്‍ കരുത്തോടെ തിരികെ വരുമെന്നും അദ്ദേഹം കുറിച്ചു