എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ചു ;  നാലുകോടി രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 

നിലവിൽ അഞ്ചു കോടിയായിരുന്ന ഫണ്ടിൽ നിന്നും നാലുകോടിയാണ് കുറച്ചത്.ഇതോടെ ആസ്തിവികസന ഫണ്ട് ഒരു കോടിയായി.
 | 
Kerala niyamasabha

സംസ്ഥാനത്തെ നിയമസഭാ സാമാജികരുടെ ആസ്തിവികസന ഫണ്ട് വെട്ടിക്കുറച്ചു.നിലവിൽ അഞ്ചു കോടിയായിരുന്ന ഫണ്ടിൽ നിന്നും നാലുകോടിയാണ് കുറച്ചത്.ഇതോടെ ആസ്തിവികസന ഫണ്ട് ഒരു കോടിയായി.

വെട്ടിക്കുറച്ച നാലുകോടി രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കും.ഇത്തരത്തിൽ ആസ്തി വികസന ഫണ്ട് കുറയ്ക്കുന്നത് ആലോചിച്ചിട്ട് വേണമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു.ഈ ആവശ്യം തള്ളിക്കളഞ്ഞ സർക്കാർ വെട്ടി കുറയ്ക്കലിലൂടെ 560 കോടി രൂപ നേട്ടമുണ്ടാക്കി